Notice – Eco Video Competitions 2024

പരിസ്ഥിതി വിഡിയോ മത്സരങ്ങൾ സംബന്ധമായ അറിയിപ്പ്

‌സി.എസ്.ഐ. മദ്ധ്യകേരള മഹായിടവക പരിസ്ഥിതി വകുപ്പ് താഴെപ്പറയുന്ന വിഷയങ്ങളിൽ പരിസ്ഥിതി വീഡിയോകൾ ക്ഷണിക്കുന്നു. സമ്മാനർഹർക്ക് യുക്തമായ പാരിതോഷികവും, കാഷ് അവാർഡും, സർട്ടിഫിക്കേറ്റുകളും മഹായിടവക ക്രമീകരിക്കുന്ന പൊതു പരിപാടികളിൽ വെച്ച് നൽകുന്നതായിരിക്കും.
തെരഞ്ഞെടുക്കപ്പെടുന്നവയുടെ പ്രദർശനവകാശം മ​ഹായിടവക പരിസ്ഥിതി വകുപ്പിനായിരിക്കും

1) പരിസ്ഥിതി കവിത (3 Min)
പരിസ്ഥിതി പരിപാടികൾക്ക് മുമ്പായി ഉപയോ​ഗിക്കാവുന്ന തിം സോങ്ങായിരിക്കും കവിത. ഇം​ഗ്ലീഷിലും മലയാളത്തിലും ആകാം, മൂന്നു മിനിട്ട് ദൈർഘ്യം. വരികൾ മാത്രം മതി . വീഡിയോ വേണ്ട. ഈ കൊടുത്തിരിക്കുന്ന യുട്യൂബ് ലിംങ്ക് കേട്ടിട്ടു വേണം വരികൾ എഴുതാൻ. (കോപ്പിയാവരുത്) മോഡൽ –  ഒരു തൈ നടാം – സുഗതകുമാരി

2) പരിസ്ഥിതി ​ഗാനം വീഡിയോ (5 Min)
സോളോ, ​ഗ്രൂപ്പ്, വാദ്യ ഉപകരണങ്ങൾ വേണമെങ്കിൽ ഉപയോ​ഗിക്കാം, ഇം​ഗ്ലീഷ്, മലയാളം, അഞ്ചു മിനിട്ടിൽ കൂടരുത്, ഇം​ഗ്ലിഷ് സബ്ടൈറ്റിൽ വീഡിയോയിൽ ഉണ്ടാവണം, ​ഗാനത്തിൽ പാരിസ്ഥിതിക ദർശനങ്ങൾ ഉൾക്കൊള്ളുന്നതും കേൾവിക്കാരെ പ്രചോദിപ്പിക്കുന്നതുമായിരിക്കണം. കോപ്പി റൈറ്റുള്ള ​ഗാനമാണോയെന്ന് പരിശോധിക്കണം. സ്വയം കംപോസ് ചെയ്യുന്ന ​ഗാനത്തിന് പ്രത്യേക പരിഗണനയുണ്ടാകും.
മോഡൽ ശ്രദ്ധിക്കുക. പ്രസക്തമായ ഒരു വിഷയമെടുത്ത് കേൾവിക്കാരെ വെല്ലുവിളിക്കുന്നു. –   Let Justice Roll Like a River

3) പരിസ്ഥിതി ഡാൻസ് വീഡിയോ (5 Min)
സോളോ, ​ഗ്രൂപ്പ്, പശ്ചാത്തല പാട്ട് പരിസ്ഥിതിയുമായി ബന്ധപ്പെട്ടതായിരിക്കണം, അഞ്ചു മിനിട്ടിൽ കൂടരുത്, പാട്ടിന്റെ ഇം​ഗ്ലിഷ് സബ്ടൈറ്റിൽ വീ‍ഡിയോയിൽ കാണണം. മോഡൽ –    Eco Video Competition Solo Dance Synod Level First Prize  Green Dance: Episode 19  Green Dance: Episode 17  Green Dance: Episode 11

4) പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാ​ഗമായുള്ള കൃഷി വീഡിയോ (7 Min)
സ്വയം ചെയ്യുന്ന കൃഷിയാണ് ഉദ്ദേശിക്കുന്നത്. കൃഷിയുടെ പല തലത്തിലുള്ള വീഡിയോ ഷൂട്ട് ചെയ്തു പിന്നീട് ഒരുമിച്ചാക്കണം. വ്യക്തികൾക്ക്, ഇംഗ്ലിഷ് സബ്ടൈറ്റിൽ കാണണം, ഏഴു മിനിട്ടിൽ കൂടരുത്

5) പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ വീഡിയോ (7 Min)
വ്യക്തികൾക്കും ​ഗ്രൂപ്പുകൾക്കും ഇടവകൾക്കും പങ്കെടുക്കാം. ഇം​ഗ്ലിഷ് സബ്ടൈറ്റിൽ ഉണ്ടായിരിക്കണം, കാർബൺ ന്യൂട്രാലിറ്റിക്ക് സഹായിക്കുന്ന എല്ലാ കാര്യങ്ങളും ഇതിൽ ഉൾപ്പെടുത്താം.

നിബന്ധനകൾ:

  • എൻട്രികൾ സമർപ്പിക്കേണ്ട അവസാന തീയതി 2024 ഓ​ഗസ്റ്റ് 15 ഒക്ടോബർ 31
  • പരിസ്ഥിതി കവിത ഒഴിച്ചുള്ളവയെല്ലാം വീഡിയോ ആണ്.
  • സി.എസ്.ഐ. സഭയുമായി പങ്കാളിത്തമുള്ള ആം​ഗ്ലിക്കൻ, മെതഡിസ്റ്റ്, പ്രസ്ബിറ്റേറിയൻ സഭകളിലേക്കും അഖില ലോക സഭാ കൗൺസിലിലേക്കും ഷെയർ ചെയ്യുവാൻ ഉദ്ദേശിക്കുന്നതിനാൽ ഇം​ഗ്ലീഷ് ഭാഷയിൽ നറേഷനോ, ഇംഗ്ലിഷ് സബ്ടൈറ്റിലോ ഉണ്ടായിരിക്കുന്നത് നല്ലതാണ്.
  • വീഡിയോ ക്വാളിറ്റി മികച്ചതായിരിക്കണം.
  • മോഡൽ കാണണമെങ്കിൽ ഈ സൈറ്റിൽ സിനഡ് തലത്തിൽ നടത്തിയ മത്സരങ്ങളുടെ വീഡിയോകൾ കൊടുത്തിട്ടുണ്ട്.
  • ഒരിനത്തിൽ മൂന്ന് എൻട്രികളുണ്ടെങ്കിൽ മാത്രമേ മത്സരമായി കണക്കാക്കൂ.
  • സി.എസ്.ഐ. മദ്ധ്യകേരള മഹായിടവകയിലെ അം​ഗങ്ങൾക്ക് മാത്രമേ എൻട്രി അയക്കാനാവൂ.
  • പരിസ്ഥിതി ​ഗാനം, ഡാൻസ്, പരിസ്ഥിതി പ്രവർത്തനങ്ങൾ (Category 2,3,5) എന്നിവ ​ഗ്രൂപ്പ് അടിസ്ഥാനത്തിൽ എൻട്രികൾ നല്കുവാൻ സാധിക്കും. സി.എസ്.ഐ. മദ്ധ്യകേരള മഹായിടവക മാനേജ്മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കോളേജുകൾക്കും ​ഗ്രൂപ്പ് ഐറ്റംസിൽ പങ്കെടുക്കാനാവുന്നതാണ്.
  • വിദേശത്തുള്ള മദ്ധ്യകേരള മഹായിടവക അം​ഗങ്ങളായവർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
  • ഗ്രൂപ്പ് ഐറ്റത്തിൽ ഇതര വിഭാ​ഗങ്ങളിലുള്ളവർക്കും പങ്കെടുക്കാം. അതിനാൽ മത്സരാർത്ഥിയുടെ പേര്, സ്ഥലം, സി.എസ്.ഐ. മദ്ധ്യകേരള മഹായിടവകയിലെ ഇടവകയുടെ പേര് എന്നിവ എൻട്രിയിൽ ഉണ്ടായിരിക്കണം.
  • നെറ്റിൽ നിന്നും കോപ്പിറൈറ്റുള്ള ഐറ്റംസ് ഉപയോ​ഗിക്കരുത്. നിർമ്മിത ബുദ്ധിയിൽ ചെയ്യുന്നവയും സ്വീകരിക്കപ്പെടുന്നതല്ല.
  • എൻട്രികൾ സബ്മിറ്റ് ചെയ്യേണ്ടത് Google Form മുഖേനേ ആണ്. ഫോമിന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക്:

  • ഡോ. മാത്യു കോശി പുന്നയ്ക്കാട്‌ (ഡയറക്ടർ) (Mob: 9847275754)
  • റവ. അനിൽ തോമസ് (കൺവീനർ)
  • ഡോ. നിഷാ ആൻ ജേക്കബ് (കോർഡിനേറ്റർ)
  • നോയൽ വി. എടേട്ട് (ടെക്നിക്കൽ എക്സ്പേർട്ട്) (Mob: 9809836727)