പരിസ്ഥിതി വിഡിയോ മത്സരങ്ങൾ സംബന്ധിച്ചുള്ള അറിയിപ്പ്
സി.എസ്.ഐ. മദ്ധ്യകേരള മഹായിടവക പരിസ്ഥിതി വകുപ്പ് താഴെപ്പറയുന്ന വിഷയങ്ങളിൽ പരിസ്ഥിതി വീഡിയോകൾ ക്ഷണിക്കുന്നു. സമ്മാനർഹർക്ക് യുക്തമായ പാരിതോഷികവും, കാഷ് അവാർഡും, സർട്ടിഫിക്കേറ്റുകളും മഹായിടവക പരിസ്ഥിതി കൺവൻഷൻ നടക്കുന്ന ജനുവരി 29ന് 10.30ന് നൽകുന്നതായിരിക്കും.
തെരഞ്ഞെടുക്കപ്പെടുന്നവയുടെ പ്രദർശനവകാശം മഹായിടവക പരിസ്ഥിതി വകുപ്പിനായിരിക്കും
1) പരിസ്ഥിതി കവിത (3 Min)
പരിസ്ഥിതി പരിപാടികൾക്ക് മുമ്പായി ഉപയോഗിക്കാവുന്ന തിം സോങ്ങായിരിക്കും കവിത. ഇംഗ്ലീഷിലും മലയാളത്തിലും ആകാം, മൂന്നു മിനിട്ട് ദൈർഘ്യം. വരികൾ മാത്രം മതി . വീഡിയോ വേണ്ട. ഈ കൊടുത്തിരിക്കുന്ന യുട്യൂബ് ലിംങ്ക് കേട്ടിട്ടു വേണം വരികൾ എഴുതാൻ. (കോപ്പിയാവരുത്)
മോഡൽ – ഒരു തൈ നടാം – സുഗതകുമാരി
https://youtu.be/ZYlDAJTSZOg?
2) പരിസ്ഥിതി ഗാനം വീഡിയോ (5 Min)
സോളോ, ഗ്രൂപ്പ്, വാദ്യ ഉപകരണങ്ങൾ വേണമെങ്കിൽ ഉപയോഗിക്കാം, ഇംഗ്ലീഷ്, മലയാളം, അഞ്ചു മിനിട്ടിൽ കൂടരുത്, ഇംഗ്ലിഷ് സബ്ടൈറ്റിൽ വീഡിയോയിൽ ഉണ്ടാവണം, ഗാനത്തിൽ പാരിസ്ഥിതിക ദർശനങ്ങൾ ഉൾക്കൊള്ളുന്നതും കേൾവിക്കാരെ പ്രചോദിപ്പിക്കുന്നതുമായിരിക്
പ്രസക്തമായ ഒരു വിഷയമെടുത്ത് കേൾവിക്കാരെ വെല്ലുവിളിക്കുന്നു. – Let Justice Roll Like a River: https://youtu.be/MX90qJBLT98?
3) പരിസ്ഥിതി ഡാൻസ് വീഡിയോ (5 Min)
സോളോ, ഗ്രൂപ്പ്, പശ്ചാത്തല പാട്ട് പരിസ്ഥിതിയുമായി ബന്ധപ്പെട്ടതായിരിക്കണം, അഞ്ചു മിനിട്ടിൽ കൂടരുത്, പാട്ടിന്റെ ഇംഗ്ലിഷ് സബ്ടൈറ്റിൽ വീഡിയോയിൽ കാണണം.
മോഡൽ –
https://youtu.be/FQX5gUzeIEU?
https://youtu.be/-Zd9gbzFeUo?
https://youtu.be/tQldO-YPAWo?
4) പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായുള്ള കൃഷി വീഡിയോ (7 Min)
സ്വയം ചെയ്യുന്ന കൃഷിയാണ് ഉദ്ദേശിക്കുന്നത്. കൃഷിയുടെ പല തലത്തിലുള്ള വീഡിയോ ഷൂട്ട് ചെയ്തു പിന്നീട് ഒരുമിച്ചാക്കണം. വ്യക്തികത ഇനം, ഇംഗ്ലിഷ് സബ്ടൈറ്റിൽ കാണണം, ഏഴു മിനിട്ടിൽ കൂടരുത്
5) പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ വീഡിയോ (7 Min)
വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും ഇടവകൾക്കും പങ്കെടുക്കാം. ഇംഗ്ലിഷ് സബ്ടൈറ്റിൽ ഉണ്ടായിരിക്കണം, കാർബൺ ന്യൂട്രാലിറ്റിക്ക് സഹായിക്കുന്ന എല്ലാ കാര്യങ്ങളും ഇതിൽ ഉൾപ്പെടുത്താം.
നിബന്ധനകൾ:
എൻട്രികൾ സമർപ്പിക്കേണ്ട അവസാന തീയതി 2025 ഡിസംബർ 15
കവിത ഒഴിച്ചുള്ളവയെല്ലാം വീഡിയോ ആണ്.
സി.എസ്.ഐ. സഭയുമായി പങ്കാളിത്തമുള്ള ആംഗ്ലിക്കൻ, മെതഡിസ്റ്റ്, പ്രസ്ബിറ്റേറിയൻ സഭകളിലേക്കും അഖില ലോക സഭാ കൗൺസിലിലേക്കും ഷെയർ ചെയ്യുവാൻ ഉദ്ദേശിക്കുന്നതിനാൽ ഇംഗ്ലീഷ് ഭാഷയിൽ നറേഷനോ, ഇംഗ്ലിഷ് സബ്ടൈറ്റിലോ ഉണ്ടായിരിക്കുന്നത് നല്ലതാണ്.
വീഡിയോ ക്വാളിറ്റി മികച്ചതായിരിക്കണം.
മോഡൽ കാണണമെങ്കിൽ ഈ സൈറ്റിൽ സിനഡ് തലത്തിൽ നടത്തിയ മത്സരങ്ങളുടെ വീഡിയോകൾ കൊടുത്തിട്ടുണ്ട്.
ഒരിനത്തിൽ മൂന്ന് എൻട്രികളുണ്ടെങ്കിൽ മാത്രമേ മത്സരമായി കണക്കാക്കൂ.
സി.എസ്.ഐ. മദ്ധ്യകേരള മഹായിടവകയിലെ അംഗങ്ങൾക്ക് മാത്രമേ എൻട്രി അയക്കാനാവൂ.
പരിസ്ഥിതി ഗാനം, ഡാൻസ്, പരിസ്ഥിതി പ്രവർത്തനങ്ങൾ (Category 2,3,5) എന്നിവ ഗ്രൂപ്പ് അടിസ്ഥാനത്തിൽ എൻട്രികൾ നല്കുവാൻ സാധിക്കും. സി.എസ്.ഐ. മദ്ധ്യകേരള മഹായിടവക മാനേജ്മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കോളേജുകൾക്കും ഗ്രൂപ്പ് ഐറ്റംസിൽ പങ്കെടുക്കാനാവുന്നതാണ്. പങ്കെടുക്കുന്നവർ സിഎസ്ഐക്കാരാകണമെന്നില്ല
വിദേശത്തുള്ള മദ്ധ്യകേരള മഹായിടവക അംഗങ്ങളായവർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
ഗ്രൂപ്പ് ഐറ്റത്തിൽ ഇതര വിഭാഗങ്ങളിലുള്ളവർക്കും പങ്കെടുക്കാം. അതിനാൽ മത്സരാർത്ഥിയുടെ പേര്, സ്ഥലം, സി.എസ്.ഐ. മദ്ധ്യകേരള മഹായിടവകയിലെ ഇടവകയുടെ പേര് എന്നിവ എൻട്രിയിൽ ഉണ്ടായിരിക്കണം.
നെറ്റിൽ നിന്നും കോപ്പിറൈറ്റുള്ള ഐറ്റംസ് ഉപയോഗിക്കരുത്. നിർമ്മിത ബുദ്ധിയിൽ ചെയ്യുന്നവയും സ്വീകരിക്കപ്പെടുന്നതല്ല.
എൻട്രികൾ സബ്മിറ്റ് ചെയ്യേണ്ടത് Google Form മുഖേനേ ആണ്.
ഫോമിന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക: https://forms.gle/
കൂടുതൽ വിവരങ്ങൾക്ക്:
ഡോ. മാത്യു കോശി പുന്നയ്ക്കാട് (ഡയറക്ടർ) (Mob: 9847275754)
റവ. അനിൽ തോമസ് (കൺവീനർ)
The CSI Madhya Kerala Diocese Ecological Department invites entries for Environmental Video Competitions in the following categories. Attractive prizes, cash awards, and certificates will be distributed to the winners during the Diocesan Environmental Convention to be held on January 29 at 10:30 AM.
The exhibition rights of the selected videos will remain with the Diocesan Environmental Department.
1) Environmental Poem (3 Minutes): The poem should serve as a theme song that can be used at environmental programmes. Can be in English or Malayalam. Only the lyrics are required — no video submission. Duration: 3 minutes. The poem must be original (not copied). Participants should listen to the model song before writing.
Model: “Oru Thai Nattam” – Sugathakumari
Watch here :
https://youtu.be/ZYlDAJTSZOg?
—
2) Environmental Song Video (5 Minutes): Can be solo or group. Musical instruments may be used. Language: English or Malayalam. Duration: not more than 5 minutes. The video must include English subtitles. The song should express environmental values and inspire the audience. Check copyright status if using an existing song. Original compositions will receive special consideration.
Model Example: Let Justice Roll Like a River – Watch here:
https://youtu.be/MX90qJBLT98?
—
3) Environmental Dance Video (5 Minutes): Can be solo or group. The background song must be environment-related. Duration: not more than 5 minutes. The video must display English subtitles for the lyrics.
—
4) Agriculture Video – A Step Towards Environmental Conservation (7 Minutes):
Should feature your own farming activity. Record various stages of cultivation and compile them into one video. Individual category only. Must include English subtitles. Duration: not more than 7 minutes.
—
5) Environmental Conservation Activities Video (7 Minutes): Open to individuals, groups, or parishes. Must include English subtitles. Any activities promoting carbon neutrality can be showcased. Duration: not more than 7 minutes.
—
General Guidelines
Last date for submission: December 15, 2025
Except for the poem category, all others are video submissions.
Since the winning entries will be shared with Anglican, Methodist, and Presbyterian Churches as well as the World Council of Churches, it is recommended to include English narration or subtitles.
High-quality video is expected.
Model videos can be viewed on the website showing competitions conducted at the Synod level.
A minimum of three entries per category is required for a valid competition.
Open to members of CSI Madhya Kerala Diocese only.
Group entries are allowed in categories 2, 3, and 5.
CSI schools and colleges under the diocesan management may also participate in group categories (participants need not be CSI members).
Members residing abroad belonging to the Diocese of Madhya Kerala may also participate.
For group entries, provide the participant names, place, and parish name under the Diocese of Madhya Kerala.
Copyrighted or AI-generated materials will not be accepted.
Entries must be submitted only via Google Form
Submit your entries here:
https://forms.gle/
For more details:
Prof.Dr.Mathew Koshy Punnackadu (Director) (Mob: 9847275754)
Rev Anil Thomas (Convenor)
