സിഎസ് ഐ മദ്ധ്യകേരള മഹായിടവക പരിസ്ഥിതി ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന അവധിക്കാല പരിപാടികൾ
(1) ജൂൺ 6 ന് കാലാവസ്ഥ നീതിക്കായി വിദ്യാർത്ഥികളുടെ പാർലമെന്റ് കോട്ടയം സി.എസ്സ്.ഐ റിട്രീറ്റ് സെന്ററിൽ നടക്കും. മഹായിടവകയിലെ 100 തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായിരിക്കും പ്രവേശനം. ആഗോള ശ്രദ്ധ നേടുന്ന ഒരു പരിപാടിയാണിത്. വിദ്യാർത്ഥികളുടെ പ്രകടനം കാണുവാൻ മന്ത്രിമാർ എം പി മാർ, എം എൽ എ മാർ തുടങ്ങി അനവധി പ്രധാനപ്പെട്ട വ്യക്തികൾ പങ്കെടുക്കുന്ന പരിപാടിയാണിത്. പാർലമെന്റിലും അസംബ്ലിയിലും ചെയ്യുന്നതു പോലെ ഓരോ വിഷയത്തെക്കുറിച്ചും പഠിച്ച് സബ്മിഷനുകൾ വിദ്യാർത്ഥി പാർലമെന്റിൽ അവതരിപ്പിക്കണം. ഓരോ രാജ്യവും നേരിടുന്ന കാലാവസ്ഥ പ്രതിസന്ധി ഓരോരുത്തരായും അവതരിപ്പിക്കും. അതിനു ശേഷം പാർലമെന്റ് പാസ്സാക്കുകയാണെങ്കിൽ മുഖ്യമന്ത്രിക്ക് കുട്ടികളുടെ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള മെമ്മോറാണ്ടം നൽകും.
ഇതിന് വിഷയത്തെക്കുറിച്ച് അറിവ് വേണം. അതിനു വേണ്ട പരിശീലനം ഞങ്ങൾ നിങ്ങൾക്ക് നൽകും. പാർലമെന്റിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഏപ്രിൽ 10 മുതൽ ആരംഭിക്കുന്ന പരിശീലന പരിപാടിയിലും April 22, 29, May 6, 13, 20, 27 എന്നീ തീയതികളിൽ വൈകിട്ട് 8 മണിക്ക് നടക്കുന്ന ഓൺലൈൻ ക്ലാസ്സുകളിലും പങ്കെടുക്കണം.ഇതിൽ പങ്കെടുക്കുന്നവരെ മാത്രമേ പാർലമെന്റിൽ പങ്കെടുക്കുവാൻ അനുവദിക്കൂ. ഇംഗ്ലീഷിലും മലയാളത്തിലും പ്രസംഗിക്കാം. ഓരോ ക്ലാസ്സിലും കുട്ടികൾ നടത്തുന്ന പ്രകടനങ്ങൾ, ഓരോ ക്ലാസ്സും കഴിഞ്ഞ് കുട്ടികളുടെ പ്രതികരണങ്ങൾ തുടങ്ങിയവ വിലയിരുത്തിയായിരിക്കും പാർലമെന്റിൽ പങ്കെടുക്കുവാനുള്ള കുട്ടികളെ തെരഞ്ഞെടുക്കുക. പരിശീലനത്തിന് എംപി മാർ എംഎൽഎ മാർ തുടങ്ങിയവർ മെയ് മാസത്തിൽ എത്തും. തൃപ്തികരമായി പരിശീലനം പൂർത്തിയാക്കുന്നവരെ മാത്രമേ പാർലമെന്റിൻ പങ്കെടുക്കുവാൻ അനുവദിക്കൂ.
(2) ജൂൺ 22 ന് പരിസ്ഥിതി ഞായറാഴ്ച മഹായിടവകയിലെ 300 പള്ളികളിൽ കുട്ടികളായിരിക്കും പ്രസംഗിക്കുക. കഴിഞ്ഞ നാളുകളിൽ എഴുതി തരുന്ന പ്രസംഗം കാണാതെ പഠിച്ച് പ്രസംഗിക്കുന്ന രീതിയായിരുന്നു കുട്ടികൾ അവലംബിച്ചിരുന്നത്. എന്നാൽ ഈ വർഷം പ്രസംഗിക്കുവാൻ പോകുന്ന വിദ്യാർത്ഥികൾ April 22, 29, May 6, 13, 20, 27 എന്നീ തീയതികളിൽ നടക്കുന്ന ഓൺലൈൻ പരിപാടിയിൽ പങ്കെടുക്കണം. ഈ പരിപാടിയിൽ മാത്രം പങ്കെടുക്കുന്നവർ ഏപ്രിൽ 10നും ജൂൺ 6നും പങ്കെടുക്കണമെന്നില്ല. പരിസ്ഥിതി ഞായറാഴ്ചത്തെ പള്ളികളിൽ പ്രസംഗിക്കുവാൻ താല്പര്യപ്പെടുന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്ന വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്യണം. 300 വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തു കഴിയുമ്പോൾ ഈ ലിംങ്ക് ക്ലോസ് ചെയ്യും
സ്കൂൾ കുട്ടികൾ താഴെപ്പറയുന്ന ലിംങ്കിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.
വിശദവിവരങ്ങൾ ഉടനെയറിയിക്കുന്നതാണ്.
(3) മഹായിടവക പരിസ്ഥിതി വകുപ്പിന്റെ നേതൃത്വത്തിലും മഹായിടവക വിമൻസ് ഫെലോഷിപ്പ്, മഹായിടവക യുവജനപ്രസ്ഥാനം, മഹായിടവക ക്രിസ്തീയ വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ 2025 ഡിസംബർ വരെ പരിശീലനം ലഭിച്ചവരെ പത്തു സ്ഥലങ്ങളിൽ ക്ലാസ്സുകളെടുക്കുവാൻ അയയ്ക്കും. വിമൻസ് ഫെലോഷിപ്പ്, യുവജനപ്രസ്ഥാനം, സൺഡേസ്കൂൾ എന്നിവിടങ്ങളിലാണ് ക്ലാസ്സുകൾ എടുക്കേണ്ടത്. സ്കൂൾ വിദ്യാർത്ഥിയെ സൺഡേസ്കൂളിലും യുവജനങ്ങളെ യുവജനങ്ങൾക്കും, സ്ത്രീകളെ സ്ത്രീകൾക്കും, പ്രായമുള്ളവരെ പ്രായമുള്ളവർക്കും ക്ലാസ്സെടുക്കുന്ന (Peer advice) എന്ന തത്വമാണ് ഫോളോ ചെയ്യുന്നതെങ്കിലും ചില മാറ്റങ്ങൾ ഉണ്ടാവാം. പ്രസംഗിക്കുവാൻ അയക്കുമ്പോൾ പ്രാദേശിക ഇടവകകളിൽ ഞായറാഴ്ച ആരാധനയിൽ പ്രസംഗിക്കുവാൻ അവസരം ലഭിച്ചേക്കാം. ചൂടു ഓരോ വർഷവും കൂടി വരുന്നു. ചുഴലിക്കാറ്റുകൾ കൂടുന്നു. ഉരുൾ പൊട്ടൽ ഉണ്ടാവുന്നു. പുനരധിവാസം മാത്രമല്ല ഇതിന്റെ പരിഹാരം. ഇതുണ്ടാവാതിരിക്കുവാൻ ചെറിയ തോതിൽ നമുക്ക് പ്രവർത്തിക്കാനാവും. അതിനു സഹായകരമാകുന്ന മോഡലുകൾ പ്രസംഗിക്കുവാൻ വരുന്നവർ ചെറിയ ഗ്രൂപ്പുകളിൽ അവതരിപ്പിക്കും. ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടിവരുന്നതിനാൽ ക്ലാസ്സെടുക്കുന്ന ആൾ കൂടുതൽ വായിക്കുകയും പഠിക്കുകയും ചെയ്യും. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും അതിനുവേണ്ട ബദൽ നടപടികളെ ക്കുറിച്ചും താഴേത്തട്ടിൽ എത്തുവാൻ ഈ പരിപാടി സഹായിക്കുമെന്ന് വിശ്വസിക്കുന്നു. ഇതിനു വേണ്ടി സമർപ്പണവും അഭിനിവേശവുമുള്ള അമ്പത് പേരെ വാർത്തെടുക്കുകയാണ് മഹായിടവക പരിസ്ഥിതി വകുപ്പിന്റെ ഉദ്ദേശം. ഇവർ വിദഗ്ധരാകുന്നതോടെ തുടർന്നും അവരെ ഇടവകകൾക്കും ഉപസഭകൾക്കും വിളിക്കാവുന്നതാണ്. ഓരോ വിഷയത്തിലും തുടർച്ചയായ പരിശീനങ്ങൾ ശില്പശാലകൾ തുടങ്ങിയവ സംഘടിപ്പിക്കും. ആദ്യഘട്ടമെന്ന നിലയിൽ ഏപ്രിൽ 10 ന് കോട്ടയത്ത് നടക്കുന്ന സെമിനാറിലും തുടർന്നു April 22, 29, May 6, 13, 20, 27 തീയതികളിൽ നടക്കുന്ന ക്ലാസ്സുകളിലും പങ്കെടുക്കണം. ഈ പ്രോഗ്രാമിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർ ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യണം. പ്രസംഗ പരിപാടിയിൽ പങ്കെടുക്കുന്നവരെ 2026 ജനുവരി മാസം മഹായിടവക പരിസ്ഥിതി കൺവൻഷനിൽവെച്ച് ആദരിക്കും
വിദഗ്ധരുടെ പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ ഇതുവരെയും രജിസ്റ്റർ ചെയ്യാത്തവർ ഗൂഗിൽ ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യണം
നിങ്ങളുടെ അറിവ് വർദ്ധിപ്പിക്കുവാനും നേതൃത്വ ഗുണങ്ങളുണ്ടാകുവാനും നിങ്ങളുടെ അറിവുകൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാനും ഞങ്ങളൊരുക്കുന്ന വേദിയിൽ ദയവായി സഹകരിക്കുക.
പരിസ്ഥിതി വകുപ്പിനുവേണ്ടി
ഡോ. മാത്യു കോശി പുന്നയ്ക്കാട് (ഡയറക്ടർ)
റവ. അനിൽ തോമസ് (കൺവീനർ), ഡോ. നിഷആൻ ജയിക്കബ് (കോർഡിനേറ്റർ) സുദീപ് ചെറിയാൻ (കോർഡിനേറ്റർ) നോയൽ അടാട്ട് (ടെക്നിക്കൽ കോർഡിനേറ്റർ).