സി.എസ്.ഐ. മദ്ധ്യകേരള മഹായിടവക പരിസ്ഥിതി അവാർഡുകൾ – 2026

പരിസ്ഥിതി വീഡിയോ മത്സരങ്ങളും ഹരിത പുരസ്‌കാരങ്ങളും സംബന്ധിച്ച അറിയിപ്പ്

സി.എസ്.ഐ. മദ്ധ്യകേരള മഹായിടവക പരിസ്ഥിതി വകുപ്പ് താഴെപ്പറയുന്ന വിഭാഗങ്ങളിൽ പരിസ്ഥിതി വിഷയാധിഷ്ഠിത വീഡിയോകളും ഹരിത പുരസ്‌കാരങ്ങൾക്കായുള്ള അപേക്ഷകളും ക്ഷണിക്കുന്നു.

വിജയികൾക്ക് പാരിതോഷികം, കാഷ് അവാർഡ്, സർട്ടിഫിക്കറ്റ് എന്നിവ 2027 ജനുവരി അവസാനം നടക്കുന്ന മഹായിടവക പരിസ്ഥിതി കൺവൻഷനിൽ വിതരണം ചെയ്യും.

മത്സരത്തിനായി സമർപ്പിക്കുന്ന വീഡിയോകളിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവ പ്രദർശിപ്പിക്കുന്നതിനും പരിസ്ഥിതി ബോധവത്കരണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതിനുമുള്ള അവകാശം സി.എസ്.ഐ. മദ്ധ്യകേരള മഹായിടവക പരിസ്ഥിതി വകുപ്പിനായിരിക്കും.

മത്സരപുരസ്‌കാര വിഭാഗങ്ങൾ

1. പരിസ്ഥിതി ഗാന വീഡിയോ

പരമാവധി ദൈർഘ്യം: 5 മിനിറ്റ്

  • സോളോ, ഗ്രൂപ്പ് എന്നീ വിഭാഗങ്ങളിൽ പങ്കെടുക്കാം.
  • ആവശ്യാനുസരണം വാദ്യോപകരണങ്ങൾ ഉപയോഗിക്കാം.
  • ഗാനം മലയാളത്തിലോ ഇംഗ്ലീഷിലോ ആയിരിക്കണം.
  • മലയാള ഗാനങ്ങൾക്ക് ഇംഗ്ലീഷ് സബ്‌ടൈറ്റിലുകൾ നിർബന്ധമാണ്.
  • ഗാനത്തിന്റെ ആശയം വ്യക്തമായ പാരിസ്ഥിതിക ദർശനം ഉൾക്കൊള്ളുന്നതും ശ്രോതാക്കളെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലേക്ക് പ്രചോദിപ്പിക്കുന്നതുമായിരിക്കണം.
  • മറ്റൊരാളുടെ പകർപ്പവകാശമുള്ള ഗാനം അനുമതിയോടെ ഉപയോഗിക്കുന്നുവെങ്കിൽ അതിന്റെ വിശദാംശങ്ങൾ വീഡിയോയിൽ വ്യക്തമായി രേഖപ്പെടുത്തണം.
  • മത്സരാർത്ഥികൾ സ്വന്തമായി രചിച്ച് സംഗീതം നൽകിയ ഗാനങ്ങൾക്ക് പ്രത്യേക പരിഗണന ലഭിക്കും.

മാതൃക:
Let Justice Roll Like a River
https://youtu.be/MX90qJBLT98?si=Qox-qKLT3k8r_hGy

2. പരിസ്ഥിതി നൃത്ത വീഡിയോ

പരമാവധി ദൈർഘ്യം: 5 മിനിറ്റ്

  • സോളോ, ഗ്രൂപ്പ് എന്നീ വിഭാഗങ്ങളിൽ പങ്കെടുക്കാം.
  • നൃത്തത്തിനായി ഉപയോഗിക്കുന്ന പശ്ചാത്തലഗാനം പരിസ്ഥിതിയുമായി ബന്ധപ്പെട്ടതായിരിക്കണം.
  • ഗാനത്തിന്റെ ഇംഗ്ലീഷ് സബ്‌ടൈറ്റിലുകൾ വീഡിയോയിൽ നിർബന്ധമായും ഉൾപ്പെടുത്തണം.
  • സി.എസ്.ഐ. മദ്ധ്യകേരള മഹായിടവകയുടെ മാനേജ്മെന്റിനു കീഴിലുള്ള സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഗ്രൂപ്പ് വിഭാഗത്തിൽ പങ്കെടുക്കാം.
  • സ്കൂൾ-കോളേജ് ഗ്രൂപ്പ് ഇനങ്ങളിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികളും സി.എസ്.ഐ. അംഗങ്ങളായിരിക്കണമെന്നില്ല.

മാതൃകകൾ:

3. പരിസ്ഥിതി സൗഹൃദ കൃഷി വീഡിയോ

പരമാവധി ദൈർഘ്യം: 7 മിനിറ്റ്

  • ഇത് വ്യക്തിഗത മത്സരയിനമാണ്.
  • മത്സരാർത്ഥി സ്വന്തമായി നടത്തുന്ന കൃഷിയാണ് വീഡിയോയിൽ അവതരിപ്പിക്കേണ്ടത്.
  • നിലമൊരുക്കൽ, വിത്തിടൽ, പരിപാലനം, വളർച്ച, വിളവെടുപ്പ് തുടങ്ങിയ വിവിധ ഘട്ടങ്ങൾ സമയബന്ധിതമായി ചിത്രീകരിച്ച് പിന്നീട് ഒരു വീഡിയോയായി സംയോജിപ്പിക്കണം.
  • ഇംഗ്ലീഷ് സബ്‌ടൈറ്റിലുകൾ നിർബന്ധമാണ്.
  • ജൈവകൃഷി, ജലസംരക്ഷണം, മണ്ണിന്റെ ആരോഗ്യം, നാട്ടുവിത്തുകളുടെ സംരക്ഷണം, ജൈവവളങ്ങളുടെ ഉപയോഗം തുടങ്ങിയവയ്ക്ക് പ്രത്യേക പരിഗണന ലഭിക്കും.

4. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ വീഡിയോ

പരമാവധി ദൈർഘ്യം: 7 മിനിറ്റ്

  • വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും ഇടവകകൾക്കും പങ്കെടുക്കാം.
  • ഇംഗ്ലീഷ് സബ്‌ടൈറ്റിലുകൾ നിർബന്ധമാണ്.
  • കാർബൺ ന്യൂട്രാലിറ്റിക്കും കാലാവസ്ഥാ പ്രതിരോധശേഷിക്കും സഹായിക്കുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്താം.

ഉദാഹരണങ്ങൾ:

  • സൗരോർജത്തിന്റെ ഉപയോഗം
  • മഴവെള്ള സംഭരണം
  • ജല-ഊർജ സംരക്ഷണം
  • മാലിന്യ സംസ്കരണം
  • കമ്പോസ്റ്റിങ്, ബയോഗ്യാസ്
  • പ്ലാസ്റ്റിക് ഒഴിവാക്കൽ
  • ജൈവകൃഷി
  • വൃക്ഷവത്കരണം
  • ജൈവവൈവിധ്യ സംരക്ഷണം
  • പൊതുഗതാഗതം, വാഹന പങ്കിടൽ
  • പരിസ്ഥിതി ബോധവത്കരണ പ്രവർത്തനങ്ങൾ

5. ഹരിത കർഷകൻ പുരസ്‌കാരം

  • ജൈവകൃഷിക്കും പരിസ്ഥിതി സൗഹൃദ കൃഷിരീതികൾക്കും പ്രാധാന്യം നൽകുന്ന വ്യക്തികൾക്കാണ് പുരസ്‌കാരം.
  • മത്സരാർത്ഥി നിലവിൽ സ്വന്തമായി നടത്തുന്ന കൃഷിയുടെ വ്യാപ്തി, വൈവിധ്യം, ഗുണമേന്മ, തുടർച്ച എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും വിലയിരുത്തൽ.
  • പ്രത്യേകിച്ച് സ്വന്തം ആവശ്യത്തിനായെങ്കിലും പച്ചക്കറികളും മറ്റു കാർഷിക ഉത്പന്നങ്ങളും ഉത്പാദിപ്പിക്കുന്നുണ്ടാകണം.
  • പരിശോധനാസമയത്ത് വിളവെടുപ്പ് കഴിഞ്ഞിരിക്കാനോ പ്രതികൂല കാലാവസ്ഥമൂലം കൃഷിക്ക് നാശം സംഭവിച്ചിരിക്കാനോ സാധ്യതയുള്ളതിനാൽ കൃഷിയുടെ ഓരോ ഘട്ടവും മൊബൈൽ ഫോണിലോ ക്യാമറയിലോ രേഖപ്പെടുത്തണം.
  • വിവിധ ഘട്ടങ്ങളിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ പിന്നീട് ഒരു വീഡിയോയായി സംയോജിപ്പിക്കാം.
  • കൃഷി യഥാർത്ഥത്തിൽ മത്സരാർത്ഥി നടത്തുന്നതാണെന്ന് സ്ഥിരീകരിക്കുന്നതിനായി പ്രാദേശിക വികാരിയെയോ സഭാശുശ്രൂഷകനെയോ വീഡിയോയുടെ വിവിധ ഘട്ടങ്ങളിൽ ഉൾപ്പെടുത്തണം.
  • ബന്ധപ്പെട്ട വികാരിയുടെയോ സഭാശുശ്രൂഷകന്റെയോ ശുപാർശയും അപേക്ഷയോടൊപ്പം സമർപ്പിക്കണം.
  • കൃത്രിമബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ച കൃഷിദൃശ്യങ്ങളോ യഥാർത്ഥ പ്രവർത്തനങ്ങളെ തെറ്റായി അവതരിപ്പിക്കുന്ന ദൃശ്യങ്ങളോ സ്വീകരിക്കുകയില്ല.

6. ഹരിത ഭവനം പുരസ്‌കാരം

വീടും പരിസരവും പരിസ്ഥിതി സൗഹൃദമായും വിഭവക്ഷമമായും ക്രമീകരിച്ചിരിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും പുരസ്‌കാരം നിർണയിക്കുക.

താഴെപ്പറയുന്ന പ്രവർത്തനങ്ങൾക്ക് പ്രത്യേക പരിഗണന ലഭിക്കും:

  • മഴവെള്ള സംഭരണ സംവിധാനം
  • കിണർ റീചാർജിങ്
  • അടുക്കളമാലിന്യങ്ങളുടെ ഉറവിട സംസ്കരണം
  • ബയോബിൻ, കമ്പോസ്റ്റ് സംവിധാനം
  • ബയോഗ്യാസ് പ്ലാന്റ്
  • വീട്ടാവശ്യത്തിനുള്ള പച്ചക്കറി കൃഷി
  • ജൈവകൃഷി
  • എൽ.ഇ.ഡി. വിളക്കുകളും ഊർജക്ഷമ ഉപകരണങ്ങളും
  • സൗരോർജ ഉപയോഗം
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിയന്ത്രണം
  • ജൈവവൈവിധ്യ സംരക്ഷണം
  • പരിസ്ഥിതി സൗഹൃദമായ വീടും പരിസരവും

7. പുന്നയ്ക്കാട് മലയിൽ റവ. പി. എം. കോശി സ്മാരക ഹരിത സ്കൂൾ അവാർഡ്

സി.എസ്.ഐ. മദ്ധ്യകേരള മഹായിടവകയുടെ മാനേജ്മെന്റിനു കീഴിലുള്ള സ്കൂളുകൾക്കാണ് ഈ അവാർഡ് നൽകുന്നത്.

  • പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും സ്കൂൾ നൽകുന്ന സംഭാവനകളുടെ അടിസ്ഥാനത്തിലായിരിക്കും വിലയിരുത്തൽ.
  • അടുത്ത മൂന്ന് മാസങ്ങളിൽ സ്കൂൾ നടപ്പാക്കുന്ന പരിസ്ഥിതി പ്രവർത്തനങ്ങളുടെ ദൃശ്യങ്ങൾ വിവിധ ഘട്ടങ്ങളിൽ ചിത്രീകരിച്ച് പരമാവധി പത്ത് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയായി സമർപ്പിക്കണം.
  • മുൻവർഷങ്ങളിലേതുപോലെ പ്രവർത്തനങ്ങളുടെ ആസൂത്രണം, വിദ്യാർത്ഥി പങ്കാളിത്തം, നടപ്പാക്കൽ, തുടർച്ച, ഫലം എന്നിവ വീഡിയോയിൽ വ്യക്തമാക്കണം.
  • ഇംഗ്ലീഷ് നറേഷനോ ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളോ നിർബന്ധമാണ്.

വിലയിരുത്താവുന്ന പ്രധാന മേഖലകൾ:

  • ജല-ഊർജ ഓഡിറ്റ്
  • മഴവെള്ള സംഭരണം
  • സൗരോർജ ഉപയോഗം
  • മാലിന്യങ്ങളുടെ ഉറവിട സംസ്കരണം
  • പ്ലാസ്റ്റിക് രഹിത ക്യാമ്പസ്
  • ജൈവകൃഷി
  • വൃക്ഷവത്കരണവും ജൈവവൈവിധ്യ സംരക്ഷണവും
  • ഹരിത ക്ലബ്ബുകളും വിദ്യാർത്ഥി പങ്കാളിത്തവും
  • പരിസ്ഥിതി വിദ്യാഭ്യാസവും സാമൂഹിക ഇടപെടലുകളും

പൊതുനിബന്ധനകൾ

  1. എൻട്രികൾ സമർപ്പിക്കേണ്ട അവസാന തീയതി: 2026 ഡിസംബർ 15.
  2. സി.എസ്.ഐ. സഭയുമായി പങ്കാളിത്തമുള്ള ആംഗ്ലിക്കൻ, മെതഡിസ്റ്റ്, പ്രസ്ബിറ്റേറിയൻ സഭകളുമായും അഖിലലോക സഭാ കൗൺസിൽ ഉൾപ്പെടെയുള്ള അന്തർദേശീയ സഭാ-പരിസ്ഥിതി ശൃംഖലകളുമായും തിരഞ്ഞെടുക്കപ്പെടുന്ന വീഡിയോകൾ പങ്കുവയ്ക്കാൻ ഉദ്ദേശിക്കുന്നതിനാൽ എല്ലാ വീഡിയോകളിലും ഇംഗ്ലീഷ് നറേഷനോ ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളോ നിർബന്ധമാണ്.
  3. സമർപ്പിക്കുന്ന വീഡിയോയുടെ ദൃശ്യ-ശബ്ദ നിലവാരം മികച്ചതായിരിക്കണം.
  4. ഓരോ മത്സരവിഭാഗത്തിലും കുറഞ്ഞത് മൂന്ന് സാധുവായ എൻട്രികൾ ലഭിച്ചാൽ മാത്രമേ അത് മത്സരയിനമായി പരിഗണിക്കുകയുള്ളൂ.
  5. വ്യക്തിഗത വിഭാഗങ്ങളിൽ സി.എസ്.ഐ. മദ്ധ്യകേരള മഹായിടവകയിലെ അംഗങ്ങൾക്ക് മാത്രമേ പങ്കെടുക്കാനാകൂ.
  6. പരിസ്ഥിതി ഗാനം, പരിസ്ഥിതി നൃത്തം, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ എന്നീ വിഭാഗങ്ങളിൽ ഗ്രൂപ്പ് എൻട്രികൾ സമർപ്പിക്കാം.
  7. സി.എസ്.ഐ. മദ്ധ്യകേരള മഹായിടവകയുടെ മാനേജ്മെന്റിനു കീഴിലുള്ള സ്കൂളുകൾക്കും കോളേജുകൾക്കും ഗ്രൂപ്പ് ഇനങ്ങളിൽ പങ്കെടുക്കാം. ഇത്തരം ഗ്രൂപ്പുകളിലെ എല്ലാ അംഗങ്ങളും സി.എസ്.ഐ. അംഗങ്ങളായിരിക്കണമെന്നില്ല.
  8. വിദേശരാജ്യങ്ങളിൽ താമസിക്കുന്ന സി.എസ്.ഐ. മദ്ധ്യകേരള മഹായിടവക അംഗങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം.
  9. ഓരോ എൻട്രിയിലും മത്സരാർത്ഥിയുടെ പേര്, താമസസ്ഥലം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, സി.എസ്.ഐ. മദ്ധ്യകേരള മഹായിടവകയിലെ ഇടവകയുടെ പേര് എന്നിവ വ്യക്തമായി രേഖപ്പെടുത്തണം.
  10. ഗ്രൂപ്പ് എൻട്രികളിൽ സ്ഥാപനത്തിന്റെയോ ഇടവകയുടെയോ പേര്, ടീം ലീഡറുടെ പേര്, അംഗങ്ങളുടെ വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തണം.
  11. ഇന്റർനെറ്റിൽനിന്ന് അനുമതിയില്ലാതെ ശേഖരിച്ച പകർപ്പവകാശമുള്ള ഗാനങ്ങൾ, ദൃശ്യങ്ങൾ, സംഗീതം, ചിത്രങ്ങൾ എന്നിവ ഉപയോഗിക്കരുത്.
  12. കൃത്രിമബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ച വീഡിയോ, ശബ്ദം, സംഗീതം, ചിത്രം, കൃഷിദൃശ്യം എന്നിവ മത്സരത്തിനായി സ്വീകരിക്കുകയില്ല. വീഡിയോയിൽ അവതരിപ്പിക്കുന്ന പ്രവർത്തനങ്ങൾ യഥാർത്ഥമായിരിക്കണം.
  13. ആവശ്യമായിടത്ത് ഉപയോഗിച്ചിരിക്കുന്ന സംഗീതത്തിന്റെയും ഗാനത്തിന്റെയും ദൃശ്യങ്ങളുടെയും ഉറവിടവും പകർപ്പവകാശ വിവരങ്ങളും രേഖപ്പെടുത്തണം.
  14. ഒരേ വീഡിയോ ഒന്നിലധികം വിഭാഗങ്ങളിൽ സമർപ്പിക്കാൻ പാടില്ല.
  15. വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
  16. സമർപ്പിക്കുന്ന വീഡിയോകളിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവ പരിസ്ഥിതി ബോധവത്കരണം, പരിശീലനം, പ്രചാരണം എന്നിവയ്ക്കായി ഉപയോഗിക്കുന്നതിനുള്ള അനുമതി എൻട്രി സമർപ്പിക്കുന്നതിലൂടെ സി.എസ്.ഐ. മദ്ധ്യകേരള മഹായിടവക പരിസ്ഥിതി വകുപ്പിന് നൽകുന്നതായി കണക്കാക്കും.
  17. എല്ലാ എൻട്രികളും Google Form മുഖേന മാത്രമേ സമർപ്പിക്കാവൂ.

എൻട്രി സമർപ്പിക്കുന്നതിനുള്ള Google Form

https://forms.gle/TBSJvKPVijK92XvUA

കൂടുതൽ വിവരങ്ങൾക്ക്

ഡോ. മാത്യു കോശി പുന്നയ്ക്കാട്
ഡയറക്ടർ, പരിസ്ഥിതി വകുപ്പ്
സി.എസ്.ഐ. മദ്ധ്യകേരള മഹായിടവക
മൊബൈൽ: 9847275754

റവ. അനിൽ തോമസ്
കൺവീനർ, പരിസ്ഥിതി വകുപ്പ്
സി.എസ്.ഐ. മദ്ധ്യകേരള മഹായിടവക

CSI Madhya Kerala Diocese Environmental Awards – 2026

Notice Regarding Environmental Video Competitions and Green Awards

The Department of Ecological Concerns of the CSI Madhya Kerala Diocese invites environmental videos and applications for Green Awards under the categories listed below.

Winners will receive prizes, cash awards, and certificates at the Diocesan Environmental Convention, scheduled for late January 2027.

The Department of Ecological Concerns of the CSI Madhya Kerala Diocese reserves the right to exhibit selected videos and use them for environmental education and awareness programmes.

Competition and Award Categories

1. Environmental Song Video

Maximum duration: 5 minutes

  • Entries may be submitted under solo or group categories.
  • Musical instruments may be used, if required.
  • The song must be in English or Malayalam.
  • Malayalam songs must include English subtitles.
  • The song should communicate a clear environmental vision and inspire listeners to become involved in environmental protection.
  • If you use a copyrighted song with permission, clearly state the relevant copyright and acknowledgement details in the video.
  • Special consideration will be given to original songs composed and performed by the participants.

Model:

Let Justice Roll Like a River
https://youtu.be/MX90qJBLT98?si=Qox-qKLT3k8r_hGy

2. Environmental Dance Video

Maximum duration: 5 minutes

  • Entries may be submitted under solo or group categories.
  • The background song must be related to the environment.
  • The video must include English subtitles for the song.
  • Students of schools managed by the CSI Madhya Kerala Diocese may participate in the group category.
  • In school and college group entries, not all participants need to be CSI members.

Models:

3. Environment-Friendly Farming Video

Maximum duration: 7 minutes

  • This is an individual competition category.
  • The video must present farming activities personally undertaken by the participant.
  • Film different stages—including land preparation, sowing, cultivation, maintenance, growth, and harvesting—at the appropriate times, then compile them into a single video.
  • English subtitles are mandatory.
  • Special consideration will be given to organic farming, water conservation, soil health, preservation of indigenous seeds and the use of organic manure.

4. Environmental Protection Activities Video

Maximum duration: 7 minutes

  • Individuals, groups and parishes may participate.
  • English subtitles are mandatory.
  • The video may include any activities that contribute to carbon neutrality and climate resilience.

Examples include:

  • Use of solar energy
  • Rainwater harvesting
  • Water and energy conservation
  • Waste management
  • Composting and biogas
  • Elimination of single-use plastics
  • Organic farming
  • Tree planting
  • Biodiversity conservation
  • Use of public transportation and vehicle sharing
  • Environmental education and awareness programmes

5. Green Farmer Award

  • This award is for individuals who prioritise organic farming and environmentally responsible agricultural practices.
  • Participants will be assessed on the extent, diversity, quality and continuity of the farming activities they personally undertake.
  • Participants should cultivate vegetables and other agricultural produce, at least for their household requirements.
  • If harvesting has been completed or crops have been damaged by adverse weather by the time of inspection, participants should record every stage of cultivation using a mobile phone or camera.
  • The footage recorded at different stages may later be compiled into a single video.
  • To verify that the farming activities are genuinely undertaken by the participant, the local Presbyter or Church worker should appear in the video at different stages.
  • A recommendation from the local Presbyter or Church worker must accompany the application.
  • Agricultural footage generated through artificial intelligence, or footage that falsely represents actual farming activities, will not be accepted.

6. Green Home Award

The award will be based on how effectively the house and its surroundings have been organised in an environmentally responsible and resource-efficient manner.

Special consideration will be given to the following:

  • Rainwater harvesting
  • Groundwater and well-recharging systems
  • Management of kitchen waste at source
  • Use of biobins and composting systems
  • Biogas plants
  • Cultivation of vegetables for household requirements
  • Organic farming
  • Use of LED lights and energy-efficient appliances
  • Use of solar energy
  • Reduction of single-use plastics
  • Biodiversity conservation
  • Environmentally responsible management of the house and its surroundings

7. Punnackadu Malayil Rev. P. M. Koshy Memorial Green School Award

This award is open to schools managed by the CSI Madhya Kerala Diocese.

  • Schools will be evaluated on their contributions to environmental protection and sustainable development.
  • Schools should record the environmental activities undertaken during the next three months and compile them into a video of no more than ten minutes.
  • As in previous years, the video should clearly present the planning, student participation, implementation, continuity and impact of the activities.
  • English narration or English subtitles are mandatory.

The principal areas of evaluation may include:

  • Water and energy audits
  • Rainwater harvesting
  • Use of solar energy
  • Waste management at source
  • Plastic-free campus initiatives
  • Organic farming
  • Tree planting and biodiversity conservation
  • Green clubs and student participation
  • Environmental education and community engagement

General Rules and Conditions

  1. The last date for submitting entries is 15 December 2026.
  2. Selected videos may be shared with Anglican, Methodist and Presbyterian Churches in partnership with the CSI, as well as with the World Council of Churches and other international Church and environmental networks. Therefore, every video must include either English narration or English subtitles.
  3. Entries must have good-quality video and audio.
  4. A category will be treated as a competitive event only if it receives at least three valid entries.
  5. Individual categories are open only to members of the CSI Madhya Kerala Diocese.
  6. Group entries may be submitted for the Environmental Song, Environmental Dance and Environmental Protection Activities categories.
  7. Schools and colleges managed by the CSI Madhya Kerala Diocese may participate in group categories. All members of such groups need not be members of the CSI.
  8. Members of the CSI Madhya Kerala Diocese residing outside India may also participate.
  9. Every entry must clearly state the participant’s name, place of residence, contact number and the name of the participant’s parish within the CSI Madhya Kerala Diocese.
  10. Group entries must include the name of the institution or parish, the name of the team leader and the details of the participants.
  11. Copyrighted songs, music, images or video footage taken from the internet must not be used without proper permission.
  12. Videos, voices, music, images or agricultural footage generated through artificial intelligence will not be accepted. All activities presented in the video must be genuine.
  13. Wherever applicable, the source and copyright details of the music, songs, images and video footage used must be clearly acknowledged.
  14. The same video must not be submitted under more than one category.
  15. The decision of the judging panel will be final.
  16. By submitting an entry, the participant grants the Department of Ecological Concerns of the CSI Madhya Kerala Diocese permission to use selected videos for environmental education, training, exhibition and awareness programmes.
  17. All entries must be submitted exclusively through the prescribed Google Form.

Google Form for Submission

https://forms.gle/TBSJvKPVijK92XvUA

For Further Information

Dr Mathew Koshy Punnackadu
Director, Department of Ecological Concerns
CSI Madhya Kerala Diocese
Mobile: 9847275754

Rev. Anil Thomas
Convener, Department of Ecological Concerns
CSI Madhya Kerala Diocese